
വൈക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാനത്തു നടത്തുന്ന ഓട്ടോടാക്‌സി പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് വാഹനജാഥ നടത്തി. മോട്ടോർ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കമ്മറ്റി അംഗം പി പ്രദീപ് ക്യാപ്ടനും ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയാ സെക്രട്ടറി പി.ഡി പ്രസാദ് വൈസ് ക്യാപ്ടനുമായി . വെച്ചൂർ നിന്നാരംഭിച്ച ജാഥ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം വിനോഭായ് അദ്ധ്യക്ഷ്യത വഹിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏററുവാങ്ങി ജാഥ ആറാട്ടുകുളങ്ങരയിൽ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു വൈക്കം ഏരിയാ സെക്രട്ടറി ടി.ജി ബാബു ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ നേതാക്കളായ വി.കെ അനിൽ കുമാർ, ഇ.എം സാലിമോൻ, കെ ജനാർദനൻ, സി.എൻ പ്രദീപ് കുമാർ, സുജിത്ത് സഹദേവൻ എന്നിവർ പ്രസംഗിച്ചു.