കടനാട്: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ 1988 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ സംഗമം നടത്തി. റിട്ട. ഹെഡ്മാസ്റ്റർ വി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. എ.സി. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.പി. ജോസഫ്, സെബാസ്റ്റ്യൻ മാത്യു, മോളി ടീച്ചർ, അമ്മിണി, സജി തോമസ്, ഹാൻസൺ ജോസഫ്, അഗസ്റ്റ്യൻ സേവ്യർ, ശുഭ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഗുരുക്കൻമാരെ ആദരിക്കലും വിവിധ കലാപരിപാടികളും നടത്തി