ആർപ്പൂക്കര: പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടിക അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ ഇന്ന് വിവിധ വാർഡുകളിലായി നടക്കും.

30ന് രാവിലെ 11ന് നെടിയമുകൾ അംഗൻവാടി (വാർഡ് -1) , 13-ാം നമ്പർ അംഗൻവാടി (വാർഡ്- 8), പനമ്പാലം എൽ.പി സ്‌കൂൾ (വാർഡ് -11), 12-ാം നമ്പർ അംഗൻവാടി (വാർഡ് -12). 12ന് പനമ്പാലം എൽ.പി സ്‌കൂൾ (വാർഡ്- 9). ഉച്ചക്കഴിഞ്ഞ് 2ന് മണിയാപറമ്പ് എസ്.എൻ.ഡി.പി എൽ.പി സ്‌കൂൾ (വാർഡ് -2), കുമരംകുന്ന് സി.എം.എസ് എൽ.പി സ്‌കൂൾ (വാർഡ്- 4), പനമ്പാലം എൽ.പി സ്‌കൂൾ (വാർഡ്- 10), കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്‌കൂൾ ഹാൾ (വാർഡ് -15), കുമരംകുന്ന് സി.എം.എസ് എൽ.പി സ്‌കൂൾ ഹാൾ (വാർഡ് -13), വൈകിട്ട് 3ന് ചൂരക്കാവ് പെൻഷൻ ഭവൻഹാൾ (വാർഡ്- 3), ആർപ്പൂക്കര പഞ്ചായത്ത് ഹാൾ (വാർഡ്- 7), കൈതപ്പാടം അംഗൻവാടിക്ക് സമീപം (വാർഡ് -14), പിണഞ്ചിറക്കുഴി കൃഷിഭവൻ ഹാൾ (വാർഡ് -16), 4ന് ആർപ്പൂക്കര പഞ്ചായത്ത് ഹാൾ (വാർഡ് -5), തൊണ്ണംകുഴി എൽ.പി സ്‌കൂൾ (വാർഡ്- 6) എന്നിവിടങ്ങളിലാണ് ഗ്രാമസഭ.