പാലാ: കാർ നിയന്ത്രണം വിട്ട് കീഴ്‌മേൽ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 5.40ന് ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന
പാതയിൽ പാലാ ടൗണിന് സമീപം ചെത്തിമറ്റം ആർ.ടി. ഓഫീസിന് സമിപമായിരുന്നു അപകടം. ചേർത്തല വാരനാട് സ്വദേശികളായ സാജൻ(28), അരുൺ (38), കണ്ണൻ(29) എന്നിവർക്കാണ് പരിക്ക്. ഇവർ വാഗമൺ സന്ദർശിച്ചശേഷം ചേർത്തലയ്ക്ക്
മടങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡരുകിൽ ഇടിച്ചശേഷം കീഴ്‌മേൽ മറിഞ്ഞു. കാർ ഓടിച്ചിരുന്ന സാജന്റെ പരിക്ക് ഗുരുതരമാണ്.