കുമരകം : കോട്ടയം കുമരകം റാേഡിലെ കുഴികൾ ഇന്നലെ രാത്രിയോടെ അടച്ചു തുടങ്ങി. ചെങ്ങളം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗങ്ങളിലെ കുഴികൾ ആണ് ആദ്യം അടച്ചത്. ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചും പല അപകടങ്ങൾക്കു കാരണമായുതുമായ ചന്തക്കവലയിലെ കുഴികൾ ഇന്റർലോക്ക് ടെെലുകൾ പാകി സുരക്ഷിതമാക്കുമെന്ന് പൊതുമരാമത്ത് മെയ്ന്റനൻസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തോമസ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ തന്നെ ടൈലുകൾ പാകി റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും അദ്ധേഹം പറഞ്ഞു. പകൽ സമയത്ത് വാഹനങ്ങളുടെ ബാഹുല്യം ഉള്ളതിനാൽ രാത്രി അറ്റകുറ്റപണികൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.