
വൈക്കം : കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ 1971 ഇന്ത്യ പാക്ക് യുദ്ധത്തിലെ ധീരജവാന്മാരെ ആദരിക്കലും പൊതുസമ്മേളനവും നടത്തി. ധീരജവാന്മാരെയും വീർനാരിമാരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരങ്ങൾ നല്കി.
ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി.രാമകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ എസ്.എസ് സിദ്ധാർത്ഥൻ, വി.റ്റി ചാക്കോ, കെ. മണികണ്ഠൻ, എ.എൻ സുധാകരൻ, എൻ സോമൻ, കെ. കെ വിശ്വനാഥൻ നായർ, ഗിരിജ ശിവൻകുട്ടി, രേഖ ഹരിദാസ്, ശിവൻകുട്ടി നായർ എന്നിവർ പ്രസംഗിച്ചു.