fruits

കോട്ടയം: ചൂടിന്റെ കാഠിന്യത്തിനൊപ്പം പഴം വിപണിയിലും വിലക്കയറ്റം. ഒരു മാസം മുൻപ് വിലകുറഞ്ഞു നിന്നിരുന്ന പല പഴങ്ങൾക്കും ഇന്നലെ വില വർദ്ധിച്ചു. പഴങ്ങളുടെ സീസണായിട്ടും വിലകൂടിയതോടെ ഡിമാൻഡും കുറഞ്ഞു.

വേനൽക്കാലം ആരംഭകാലമായതിനാൽപഴങ്ങളുടെ സീസൺ സമയമാണിത്. കൊവിഡും ലോക്ക്ഡൗണിന്റെയും കാലയളവിൽ പഴങ്ങൾക്ക് ആവശ്യക്കാരും ഉണ്ടായിരുന്നു. പുതുഉപജീവനമാർഗമായി കുറഞ്ഞ വിലയ്ക്ക് പഴങ്ങൾ പാതയോരങ്ങളിൽ വിറ്റഴിക്കുന്നതും സജീവമായി. മഹാരാഷ്ട്ര, ബാംഗ്ലൂർ, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ കൂടുതലും ഇറക്കുമതി ചെയ്യുന്നത്. കച്ചവടത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

കണികാണാനില്ല

നാടൻ ഏത്തയ്ക്ക

നാടൻ ഏത്തയ്ക്ക വിപണിയിൽ കണികാണാനില്ല. വരവ് ഏത്തയ്ക്കയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. 50 രൂപയുടെ കിലോയുടെ വില. വയനാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏത്തയ്ക്ക വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഓറഞ്ച് 50 രൂപയുണ്ടായിരുന്ന ഓറഞ്ചിന് ഇപ്പോൾ 70 രൂപയാണ് കിലോ വില. ഇറക്കുമതി ചെയ്യുന്ന ആപ്പിളുകൾക്ക് 240 മുതൽ 280 രൂപ വരെയാണ് വിപണി വില.

വില ഇങ്ങനെ

 മുന്തിരി റോസ്- 100

 മുന്തിരി സീഡ്‌ലെസ്- 160

ആപ്പിൾ -120,

അമരി ആപ്പിൾ -140

 ഡൽഹി ആപ്പിൾ 120

 അനാർ- 160

 തണ്ണിമത്തൽ 40

പൈനാപ്പിൾ 40

 തായലൻഡ് പേരയ്ക്ക -120

 സപ്പോർട്ട 60

''30 വർഷമായി പഴവിപണി രംഗത്തുണ്ട്. വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണ്. വഴിയോരങ്ങളിലെ കച്ചവടവും പ്രതിസന്ധിയായി''

സജീവ് കോട്ടയം

വ്യാപാരി