blk

കോട്ടയം: ഗതാഗതക്കുരുക്കിൽ മുറുകി എം.സി റോഡ്. എം.സി റോഡും പാറേച്ചാൽ ബൈപ്പാസ് റോഡും ചേരുന്ന ഭാഗത്താണ് കുരുക്ക് മുറുകുന്നത്. സിമന്റ് കവല ഭാഗം മുതൽ ആരംഭിക്കുന്ന കുരുക്ക് കിലോമീറ്ററോളം നീളുകയാണ്. തിരക്കേറിയ സമയങ്ങളിൽ സിമന്റ് കവല കടന്നു കിട്ടണമെങ്കിൽ ഏറെ കാത്ത് കിടക്കണം. മുളങ്കുഴ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും പാക്കിൽ , ചിങ്ങവനം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും ചങ്ങനാശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും സിമന്റ് കവല ഭാഗമാകുമ്പോൾ അകപ്പെട്ടു പോകുന്നു. എം.സി റോഡിലൂടെ വരുന്ന ദീർഘദൂര ബസുകളെയാണ് കുരുക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എം.സി റോഡിൽ നിന്നും രണ്ട് വശത്തു നിന്നും വരുന്ന വാഹനങ്ങൾ വീതി കുറഞ്ഞ പാറേച്ചാൽ ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്നതും ബൈപ്പാസ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേയ്ക്കും ചങ്ങനാശേരി ഭാഗത്തേയ്ക്കും മുളങ്കുഴ ഭാഗത്തേയ്ക്കും തിരിയുമ്പോഴാണ് കുരുക്ക് സംഭവിക്കുന്നത്. കുരുക്ക് ഒഴിവാക്കുന്നതിന് കൃത്യമായ സംവിധാനില്ലാത്തതും റോഡിന്റെ വീതി കുറവുമാണ് മറ്റൊരു കാരണം. കുരുക്കിൽ ചെറുവാഹനങ്ങൾ തിക്കി തിരക്കി എത്തുന്നത് അപകടത്തിനും കുരുക്ക് നീളുന്നതിനും ഇടയാക്കുന്നു. ഹോംഗാർഡിന്റെ സേവനുമുണ്ടെങ്കിലും കുരുക്കിന് കുറവുണ്ടാകുന്നില്ല. വൺവേ റോഡായ സ്റ്റാർ ജംഗ്്ഷനിലും സ്ഥിതി സമാനമാണ്. കോട്ടയം ഭാഗത്തേയ്ക്കും ട്രാൻ ഭാഗത്തേയ്ക്കും ബി.എസ്.എൻ.എൽ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കടന്നു പോകുമ്പോൾ കുരുക്ക് നീളുകയാണ്.