വൈക്കം : ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി ക്യാമ്പ് രജിസ്ട്രേഷനും ഉപരിപഠന തൊഴിൽ ബോധവൽക്കരണ ക്ലാസ്സും 31ന് രാവിലെ 10ന് തലയോലപ്പറമ്പ് ഐസിഎം കമ്പ്യൂട്ടർ സെന്റർ ഹാളിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10ന് മുമ്പായി എത്തിച്ചേരണം.