അടിമാലി: മലബാർ കലാപത്തിന്റെ 100ാം വാർഷികത്തിന്റെ ചരിത്ര സംവാദം ദേവികുളം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. അടിമാലി നാഷണൽ ലൈബ്രറി ഹാളിൽ രാവിലെ 10.30ന് സെമിനാർ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിനു സ്‌കറിയ, സെക്രട്ടറി പി.എൻ. ചെല്ലപ്പൻ നായർ, സംസ്ഥാന കൗൺസിൽ അംഗം ടി.ആർ. ഹരിദാസ്, പി.എൻ. ബാലകൃഷ്ണൻ, കെ.കെ. പ്രസുഭകുമാർ, കെ. ശിവൻ എന്നിവർ പങ്കെടുക്കും.