
തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയനിലെ കരിപ്പാടം 4157-ാം നമ്പർ ശാഖായുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ,വനിതാസംഘം പ്രസിഡന്റ് ജയ അനിൽ, കൗൺസിലർമാരായ അജീഷ് കുമാർ.കെ.എസ്, യു.എസ്.പ്രസന്നൻ, ബീനപ്രകാശ്, കെ.മോഹൻദാസ്, സുമ സജീവ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ഹരിലാൽ (പ്രസിഡന്റ്), രാധാമണി രാജു (വൈസ് പ്രസിഡന്റ് ), എൻ.എസ്.ഹർഷൻ (സെക്രട്ടറി ) , യൂണിയൻ കമ്മിറ്റി അംഗമായി സന്തോഷ് കണിയാട്ടുകുന്നേലിനെയും 11 അംഗം എസ്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. ശാഖയിലെ ആദ്യകാല നേതാക്കളായ കെ.കെ.രാജപ്പൻ, ഇ.ആർ.തങ്കപ്പൻ, ശാന്തമ്മ സുകുമാരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖപ്രസിഡന്റ് ഇ.ആർ.നടേശൻ സ്വാഗതവും സെക്രട്ടറി എം.പി.സജീവ് നന്ദിയും പറഞ്ഞു.