camp-ina-

നെടുംകുന്നം: ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽ തണൽ 2021 എന്ന പേരിൽ നടന്ന സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളന ഉദ്ഘാടനം വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വി.വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തോട്ടയ്ക്കാട് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ജി.സുരേഷ്, എച്ച്.എം ശോഭന, വൈസ് പ്രിൻസിപ്പാൾ പി. ജ്യോതിമോൾ, എച്ച്.ഒ.ഡി പ്രതിഭ പ്രകാശ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ നീരജ പ്രകാശ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ടി.എം നിഥിൻ കുമാർ നന്ദിയും പറഞ്ഞു. സമാപനത്തോട് അനുബന്ധിച്ച് തോട്ടയ്ക്കാട് സ്‌കൂൾ വളപ്പിൽ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി മാവിൻതൈ നട്ടു.