പാലാ: തൊടുപുഴ റോഡിൽ അന്തീനാടിന് സമീപം വളവിലെ കുറ്റിക്കാട്ടിൽ നിന്ന് 14 കിലോ തൂക്കമുള്ള പെരുംപാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 11 ഓടെയാണ് പ്രദേശത്തുണ്ടായിരുന്നവർ പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ സിബിയുടെ സഹായത്തോടെയാണ് കെണിയിലാക്കിയത്.