vithum-kaikkottum
വിത്തും കൈക്കോട്ടും; ഏത്തവാഴ കൃഷിക്ക് തുടക്കമായി

തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാലഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തും കൈക്കോട്ടും എന്ന പേരിൽ കൃഷിക്ക് തുടക്കമായി. വായനശാല പ്രവർത്തകർ വാർഡിലെ ഒന്നര ഏക്കറോളം തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കിയാണ് ഏത്ത വാഴകൃഷിയിലേക്ക് കടക്കുന്ന. ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെയിംസ് വർഗീസ് ആദ്യ വാഴവിത്ത് നട്ട് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബൈജു വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വി.കെ. സുനിൽകുമാർ, വായനശാല പ്രസിഡന്റ് ടി.കെ. സുനിൽ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. വായനശാല കമ്മിറ്റി അംഗങ്ങളായ സരസമ്മ കൊടൂർ, എ ആർ മോഹനൻ, സുരേഷ് കെ കെ, ഫാർമേഴ്‌സ് ക്ലബ്ബ് പ്രവർത്തകരായ ആനന്ദ് രാജ്, പി പി സുകുമാരൻ, അജിമോൻ പടിഞ്ഞാറേക്കര കൃഷി ഭൂമി സൗജന്യമായി വിട്ടുതന്ന സ്ഥല ഉടമ മുഹമ്മദ് സഫറുള്ള, കർഷകൻ സുഗുണൻ എന്നിവർ പങ്കെടുത്തു.