paippad

പായിപ്പാട്: പായിപ്പാട് മാമ്മൂട് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ടാർ ചെയ്ത് ഒരുവർഷം പിന്നിടും മുൻപ് തന്നെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി.ഏറെ തിരക്കുള്ള പൊതുമരാമത്ത് റോഡിന് പല സ്ഥലങ്ങളിലും ആവശ്യത്തിന് വീതിയില്ല എന്ന ആക്ഷേപം നിലനിൽക്കെയാണ് ഒരു വർഷം മുൻപ് റോഡ് റീടാറിംഗ് നടത്തിയത്. ഇത് നിരവധി അകപടങ്ങൾക്കും കാരണമാകുന്നു. എത്രയും വേഗത്തിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നിരവധി സംഘടനകൾ പൊതുമരാമത്ത് അധികാരികളെ ധരിപ്പിച്ചെങ്കിലും അധികാരികൾ സത്വരനടപടികൾ സ്വീകരിക്കാത്തതാണ് റോഡിൻറെ ശോചീനീയാവസ്ഥ മോശമാകാൻ കാരണം