spc

നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാമ്പ് ആരോഗ്യ ബോധൻ 2021 ആരംഭിച്ചു. കറുകച്ചാൽ പ്രിൻസിപ്പൽ എസ്.ഐ എ.ജി ഷാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുനിൽ പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബീനാ വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് എം.എസ് ഷിബു,സി.പി.ഒമാരായ എം.കെ സുരേഷ്, ബിജോയ് പി. ഐസക്, ഡ്രിൽ ഇൻസ്ട്രക്ടർ ബിനോ, കേഡറ്റ് ലീഡർമാരായ ഐവിൻ റെജി, ഈവൻ ദേവ്, ജോയൽ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കർമ്മ പരിപാടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകും.