മാടപ്പള്ളി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ 96-ാം വാർഷികം സി.പി.ഐ തെങ്ങണ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മാടപ്പള്ളി ലോക്കൽ സെക്രട്ടറി എം.ആർ. രഘുദാസ് ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.ആർ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ജയപ്രകാശ്, ജോജോ വർഗീസ്, പി.ടി. സുരേന്ദ്രൻ, സി.കെ. ബിന്നി, രവി ചന്ദ്രൻ, പി.റെജിമോൻ, കെ.കെ. ഷാജി, ഷെഹീന എന്നിവർ പ്രസംഗിച്ചു.