
വൈക്കം : ടി.വി പുരം പഞ്ചായത്ത് 223ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിലുള്ള ദുർഗ്ഗാ ദേവി ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെയും പ്രാർത്ഥനാ മണ്ഡപത്തിന്റെയും സമർപ്പണം വൈക്കം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവ്വഹിച്ചു.
ശാഖാ പ്രസിഡന്റ് സന്തോഷ് ആഞ്ഞിലിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബേശൻ കോന്നശ്ശേരി, ഹംസാനന്ദൻ തന്ത്രി, ശാഖാ വൈസ് പ്രസിഡന്റ് ഹരി വാതല്ലൂർ, ഉത്സവ കമ്മറ്റി കൺവീനർ കണ്ണപ്പൻ മരത്താപ്പള്ളി എന്നിവർ പ്രസംഗിച്ചു.