പാലാ:കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് പാലാ മുനി.ടൗൺഹാളിൽ നടക്കും..10ന് ആരംഭിക്കുന്ന സമ്മേളനംഅസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നവാസ് അദ്ധ്യത വഹിക്കും.കേരള വിഷൻ ബ്രോഡ്ബാൻഡ് കമ്പനി ചെയർമാർ കെഗോവിന്ദൻ, സാറ്റലൈറ്റ് ചാനൽ
ചെയർമാർ പ്രവീൺ മോഹൻ,അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതികുമാർ, ഖജാൻജി പി.എസ്.സിബി
ജില്ലാ സെക്രട്ടറി ബി.റെജി എന്നിവർ പ്രസംഗിക്കും. കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ മൊബൈൽ ഫോണിന്
റെയ്ഞ്ചും നെറ്റ്‌വർക്ക് കവറേജും ഇല്ലാത്ത ഉൾനാടൻ പ്രദേശങ്ങളിൽ അടക്കം
വൈഫൈ കണക്ഷനുകൾ നൽകി രാജ്യത്തിന് തന്നെ മാതൃകയാകാൻ കേരള വിഷന് കഴിഞ്ഞതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഐ.ടി മേഖലയിൽ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നവർക്കും വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനും ഈ സേവനം ഏറെ പ്രയോജനമായതായും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ
അസോസിയേഷൻ ജില്ലാ ഭാരവാഹികളായ മുഹമ്മദ് നവാസ്, ബി.റെജി, ജോബി ആപ്പാഞ്ചിറ, സ്വാഗത സംഘം ചെയർമാൻ ബിനു വി.
കല്ലേപ്പള്ളിൽ, ദൃശ്യചാനൽ ചെയർമാൻ അനീഷ പി.കെ.എന്നിവർ പങ്കെടുത്തു.