പനമറ്റം: വെളിയന്നൂർ ഭാഗത്ത് പട്ടാപ്പകൽ കുറുക്കൻ്റെ വിളയാട്ടം. വീടുകളിൽ കയറി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. വിരിട്ടിയോടിച്ചതിനാൽ ആർക്കും പരിക്കേറ്റില്ല. വെളിയന്നൂർ തെക്കുംഭാഗത്ത് പുളിക്കൽ അനിമോന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കുറുക്കൻ ആദ്യമെത്തിയത്. വീട്ടുകാർ കസേരകൊണ്ട് തടഞ്ഞതിനാൽ രക്ഷപെട്ടു. ഇവിടെ നിന്ന് ഓടിയ കുറുക്കൻ സമീപത്ത് തലപ്പള്ളിൽ രാജനെയും കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വടികൊണ്ട് വിരട്ടിയോടിച്ചു. ഇവരുടെ വളർത്തുനായയെ കുറുക്കൻ കടിച്ചുപരിക്കേൽപ്പിച്ചു.