
കോട്ടയം: മത്സ്യഫെഡിന്റെ പാലാക്കരി അക്വാടൂറിസം സെന്ററിൽ വാട്ടർ സൈക്കിൾ സവാരിയും. വാട്ടർ സൈക്കിളിന്റെ ആദ്യ സവാരി മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ഫൈബർ ഗ്ലാസ്സിൽ നിർമ്മിച്ച സൈക്കിളിന്റെ കപ്പാസിറ്റി 150 കിലോയാണ്. 15 മിനിറ്റ് സവാരി നടത്തുന്നതിന് 20 രൂപയാണ് ചാർജ്. സംസ്ഥാനത്ത് ആദ്യമായി അക്വാടൂറിസം ഉപാധിയായി വാട്ടർ സൈക്കിൾ ഉപയോഗിക്കുന്നത് മത്സ്യഫെഡ് ആണ്. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വാട്ടർ സൈക്കിൾ നിർമ്മിച്ച എറണാകുളം വൈപ്പിൻകര സ്വദേശി ആന്റണി എം.ഈശിയെ ആദരിച്ചു.