പാലാ: ജനുവരി 3 ന് സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തിൽ ചുമട്, കട്ടൻസ് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ പാലായിൽ നടത്തുന്ന ആത്മാഭിമാന സദസ് സമ്മേളനം വൻ വിജയമാക്കാൻ കെ.റ്റി.യു.സി (എം) നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കെ.റ്റി.യു.സി (എം) നിയോജക മണ്ഡലം സമ്മേളനം കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തു വാൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ടോമി മൂലയിൽ, സുനിൽ രാമപുരം, ഷിബു കാരമുള്ളിൽ, സാബു കാരയ്ക്കൻ, മാത്യു വാഴ കാട്ട്, സോജൻ തൊടുക , സാബു മുളങ്ങാശേരിൽ, ജോണി ആലാനി, വർക്കിച്ചൻ കേളപ്പനാൽ, മാർട്ടിൻ കവിയിൽ, സജി നെല്ലൻ കുഴിയിൽ, എം.റ്റി മാത്യു, കെ.കെ ദിവാകരൻ നായർ, വിൻസെന്റ് തൈ മുറി, ബെന്നി ഉപ്പുട്ടിൽ, രാജേഷ് പള്ളത്ത്, ജോയി ആലപ്പാട്ടുകുന്നേൽ, ജോസ് കുര്യൻ, സെബാസ്റ്റ്യൻ കുന്നക്കാട്ട്, സിബി പുന്ന ത്താനം, ടോമി കണ്ണംകുളം, തുടങ്ങിയവർ പ്രസംഗിച്ചു.