
കോട്ടയം: ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 20 മുതൽ 40 വരെ ശതമാനം വരെ സബ്‌സിഡി നൽകുന്നതിന് അനെർട്ട് നടപ്പാക്കുന്ന സൗര തേജസ് പദ്ധതിയിലേയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തും. ഇന്നും നാളെയും കോട്ടയം ലോ ഗോസ് സെന്റർ, പൊൻകുന്നം, തീക്കോയി, തൃക്കൊടിത്താനം, പാല എന്നിവിടങ്ങളിലെ ഊർജ്ജ മിത്ര സെന്ററുകൾ, അനർട്ട് ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും ജനുവരി 3, 4 തീയതികളിൽ കണക്കാരി ഊർജ മിത്ര കേന്ദ്രത്തിലും രാവിലെ 10.30 നും വൈകിട്ട് 3.30 നുമിടയിൽ രജിസ്റ്റർ ചെയ്യാം. കെ.എസ്. ഇ.ബി കൺസ്യൂമർ നമ്പർ, ആധാർ കാർഡ് എന്നിവ കരുതണം. 1000 രൂപയും ജി.എസ്.ടി.യും അടക്കണം. www.buymysun.com/ SouraThejas എന്ന വെബ് സൈറ്റിലും രജിസ്റ്റർ ചെയ്യാം. ഫോൺ: 9188119405.