രാമപുരം: പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞി കവലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.മൂന്ന് വാഹനങ്ങൾ തമ്മിലാണ് ഇന്നലെ ഉച്ചയ്ക്ക് 1 ന് കൂട്ടിയിടിച്ചത്. തൊടുപുഴയിൽ നിന്നും പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടോറസ് ലോറിയും, തൊടുപുഴയിൽനിന്നും രാമപുരത്തേയ്ക്ക് പോവുകയായിരുന്ന കാറും, രാമപുരത്തുനിന്നും
തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെആഘാതത്തിൽ വാഹനങ്ങൾ പോസ്റ്റ് ഓഫീസിന് മുൻപിൽ പാർക്ക്ചെയ്തിരുന്ന പോസ്റ്റുമാന്റെ ബൈക്കിൽ ഇടിച്ചു. ബസ് സ്റ്റോപ്പിൽ ബസ്കയറുവാൻ നിന്നവർ അപകടം നടക്കുന്ന കണ്ട് ഓടി രക്ഷപെട്ടു. കുറിഞ്ഞികവലയിൽ പാർക്ക് ചെയ്തിരുന്ന പിക്ക് അപ്പ് വാൻ അപ്രതീക്ഷിതമായിറോഡിലേയ്ക്ക് കയറിയപ്പോൾ പാലായ്ക്ക് പോവുകയായിരുന്ന ടോറസ് ലോറിനിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. പിക്ക് വാൻ അപ്പോൾ തന്നെ കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു.