കുമരകം : പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ 'തക്കാളി വണ്ടി' കുമരകം പഞ്ചായത്ത്‌ ഓഫീസിന് സമീപം ഇന്ന് രാവിലെ എത്തും . വില്പന ഉദ്ഘാടനം കുമരകം പഞ്ചായത്ത് പ്രസിഡന്റ്‌ ധന്യ സാബു നിർവഹിക്കും.കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളി വണ്ടി പര്യടനം.