
ഏറ്റുമാനൂർ: ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു നശിച്ചു. ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് റമ്മിയുടെ സാൻട്രോ സിംഗ് മോഡൽ കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 7.20 ഓടെ ഏറ്റുമാനൂർ 101 കവലയിലായിരുന്നു സംഭവം.
കാറിൽ നിന്ന് തീയും പുകയും ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോഡരികിൽ വാഹനം നിർറുത്തുകയും കോട്ടയം അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയുമായിരുന്നു. ഇവർ സ്ഥലത്തെത്തിയാണ് തീയും പുകയും അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ, എസ്.എഫ്.ആർ.ഒ കെ.ടി സലി എന്നിവർ നേതൃത്വം നൽകി.