
ഏറ്റുമാനൂര്‍: പട്ടിത്താനം - മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂര്‍ ജംഗ്ഷന് സമീപം വാഹനമിടിച്ച നിലയില്‍ മുള്ളന്‍ പന്നിയെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് അജ്ഞാത വാഹനമിടിച്ച് നടുവിന് പരിക്കേറ്റ മുള്ളന്‍പന്നിയെ നാട്ടുകാര്‍ കണ്ടത്. റോഡില്‍ മുള്ളുകള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞ് പാറമ്പുഴ വനം വകുപ്പ് ഓഫീസ് ഉദ്യോഗസ്ഥര്‍ എത്തി മുള്ളന്‍പന്നിയെ കോടിമത മൃഗാശുപത്രിയില്‍ എത്തിച്ചു. നാല് വയസ് പ്രായം ഉള്ളതായി അധികൃർ പറഞ്ഞു.