കുമരകം : കുമരകം പുത്തൻ പള്ളിക്ക് പെട്ടി ഓട്ടോ ബൈക്കിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ച നാല് പേർക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ കാരാപ്പുഴ സ്വദേശി മണിയപ്പൻ, ഭാര്യ ജ്യോതി, രണ്ട്പെൺമക്കൾക്കും ബൈക്ക് യാത്രക്കാരനായ കണ്ണാടിച്ചാൽ സ്വദേശി സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം.
ബൈക്കിൽ ഇടിച്ച് ഒട്ടോ നിയന്ത്രണം വിട്ടു തലകീഴായ് മറിഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം- കോട്ടയം റോഡിൽ ഏറെ നേരം ഗതഗാതം തടസ്സപ്പെട്ടു.