
തലയോലപ്പറമ്പ് : കാമ്പസുകളിൽ അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ബോധമുള്ള തലമുറയെ വളർത്തിക്കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു കണ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീലക്ഷ്മി അജി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ കൗൺസിൽ അംഗം കെ.ഡി വിശ്വനാഥൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.ആർ ശരത് കുമാർ, രാഹുൽ രമണൻ, സ്‌നേഹിതൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീലക്ഷ്മി അജി (പ്രസിഡന്റ്), നന്ദു (വൈസ് പ്രസിഡന്റ്) സി.പി ആകാശ് (സെക്രട്ടറി), വിഷ്ണുപ്രിയ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.