കാഞ്ഞിരപ്പള്ളി: കുമളിയിൽ നടക്കുന്ന സി പി എം ഇടുക്കി ജില്ലാ സമ്മേളത്തിനുള്ള കപ്പിയും കയറും പീരുമേട് താലൂക്കിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ കെ എസ് കൃഷ്ണന്റെ കാഞ്ഞിരപളളിയിലെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ നിന്നും പുറപ്പെടും. ജനുവരി ഒന്നിന് വൈകുന്നേരം നാലിന് സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ ജാഥാ ക്യാപ്രറ്റനും ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി എസ് രാജന് കൈമാറും. വൈകു ന്നേരം അഞ്ചിന് കാഞ്ഞിരപള്ളി പേട്ട കവലയിൽ പൊതുസമ്മേളനം ചേരും.