പാലാ: പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന് ജനുവരി11 ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി ജനുവരി ന് വൈകിട്ട് 5 ന് കലശകുട സമർപ്പണവും അനുമോദനയോഗവും നടക്കും. രാത്രി 8 ന് അന്നദാനം.
11ന് രാവിലെ 6ന് ഗണപതഹോമം, 10.30 ന് കൊടിമരഘോഷയാത്ര, 12.30 ന് പ്രസാദമൂട്ട്, രാത്രി 7 ന് ഭക്തിഗാനസുധ, 8ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെയും മേൽശാന്തി ദേവരാജ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടയേറ്റ്.
12ന് രാവിലെ 8.30 ന് ശ്രീഭൂതബലി, 9 മുതൽ നാരായണീയം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് ഭജന, 7.30 ന് ഭരതനാട്യം, 13ന് ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, വൈകിട്ട് 8.30 ന് കാളകെട്ട്, തലയാട്ടംകളി, രാത്രി 7 ന് തിരുവാതിര,
14ന് രാവിലെ 8.30 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് ഭക്തിഗാനസുധ, 7 ന് പുഷ്പാഭഷേകം
15ന് രാവിലെ 6 ന് അഷ്ടദ്രവ്യഗണപതഹോമം, 9 ന് ശ്രീഭൂതബലി, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് താലംപുറപ്പാട്, 6 ന് കോതകുളങ്ങരകാവിൽ നിന്നും വെള്ളക്കല്ല് ജംഗ്ഷനിൽ നിന്നും താലപ്പൊലി എതരേല്പ്, 7 ന് ദീപാരാധന ഭജന, 7.30 ന് തിരുവാതിരകളി, 8.30 പള്ളവേട്ട, 9.30 ന് കളമെഴുത്ത് പാട്ട്
16ന് രാവിലെ 7 ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട്, കൊടിയിറക്കൽ, നവഗം, ഉച്ചപൂജ, 12ന് ആറാട്ട് സന്ധ്യ, വൈകിട്ട് 6.30 ദീപാരാധന, ഭജന, 8 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ