banner

ചങ്ങനാശേരി: 'ഹാപ്പി ഡെയ്‌സ് 365' ഓണ്‍ലൈന്‍ റേഡിയോ ഇന്ന് വൈകിട്ട് നാലിന് എസ്.ബി കോളേജ് കല്ലറക്കല്‍ ഹാളില്‍ മന്ത്രി ആന്റണി രാജു സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും നടത്തും.
ചങ്ങനാശേരി നഗരസഭ അദ്ധ്യക്ഷ സന്ധ്യ മനോജ് മുഖ്യ അതിഥി ആയിരിക്കും. ഹരികുമാര്‍ കോയിക്കല്‍, പി.എസ്.പി റഹീം, ഗിരീഷ് കോനാട്ട് എന്നിവർ സംസാരിക്കും. പരിസ്ഥിതി സംരക്ഷണം ,കാര്‍ഷിക വികസനം, സാമൂഹിക നീതി, സാംസ്‌കാരിക നവോത്ഥാനം, സ്ത്രീ സുരക്ഷ ,റോഡ് സുരക്ഷ, അവയവദാന ബോധവത്കരണം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനം എന്നീ മേഖലകളില്‍ വിവിധ പരിപാടികള്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം.