ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര ചാരിറ്റബിള്‍ ആന്‍ഡ് അക്കാഡമിക് സെന്ററിന്റെ ദ്വിദശാബ്ദിയാഘോഷങ്ങള്‍ ജനുവരി രണ്ടിന് വൈകിട്ട് 5.30ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് ചൂളപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.