chaithanya-
കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 22ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിൽ ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവ്വഹിക്കുന്നു.

കോട്ടയം:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോ ഇന്ന് സമാപിക്കും. . ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് അപ്രേം അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് മേഘ മാത്യു വിശിഷ്ടാതിഥിയായി.

സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാത്യു മൂലക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യതിഥിയായും ജില്ലാ കളക്ടർ ഡോ. പി.ജെ ജയശ്രീ വിശിഷ്ടാതിഥിയായിരിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, ഡോ. ജോൺ ചേന്നാകുഴി, ബിജു വലിയമല, ഫാ. ജേക്കബ് മാവുങ്കൽ, ടോജോ എം. തോമസ്, സിസ്റ്റർ റോസിലി പാലാട്ടി, ലിബിൻ ജോസ് പാറയിൽ, കെ.എസ് മല്ലികാ, റ്റി.സി റോയി, ഫാ. ചാക്കോ വണ്ടൻകുഴിയിൽ എന്നിവർ പങ്കെടുക്കും.