
കൊഴുവനാൽ : കൊഴുവനാൽ ഗ്രാമ പഞ്ചായത്തിനെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വീട്ടിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനാവശ്യമായ പച്ചക്കറിവിത്തുകൾ വിത്തുവണ്ടി വഴി എല്ലാ വാർഡുകളിലും വിതരണം ചെയ്തു..
പഞ്ചായത്തിലെ കൃഷി ഭവൻ മുന്നോട്ട് വച്ച വെജിറ്റബിൾ ചലഞ്ചിന്റെ ഭാഗമായാണ് നാലായിരം പാക്കറ്റ് പച്ചക്കറി വിത്തുകൾ വാർഡുകൾ തോറും വിത്തുവണ്ടിയിൽ വിതരണം നടത്തിയത്.
കൊഴുവനാൽ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്ന് പ്രയാണമാരംഭിച്ച വിത്തുവണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് ബി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ രമ്യാ രാജേഷ്, മാത്യു തോമസ്, സ്മിതാ വിനോദ്, പഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ചു ദിലീപ്, അഡ്വ.ജി. അനീഷ്, കെ.ആർ ഗോപി. പി.സി.ജോസഫ് , മെർലി ജയിംസ്, ലീലാമ്മ ബിജു, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്, കൃഷി ഓഫീസർ കെ.പ്രവീൺ, കൃഷി അസിസ്റ്റന്റ് ഡോൾഫിൻ പി.ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.