
നാട്ടകം: ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 15ന്റെ നേതൃത്വത്തിൽ 24 മുതൽ 30 വരെ കോളേജിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. പ്രിൻസിപ്പാൽ ഡോ. ആർ പ്രകാഷ് അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ബി. കേരളവർമ മുഖ്യ പ്രഭാഷണം നടത്തി. ഈരയിൽക്കടവ് ബൈപാസ്സിന്റെയും നാട്ടകം കുടുംബരോഗ്യകേന്ദ്രത്തിന്റെയും ശുചീകരണവുംനടത്തി.കോട്ടയം അഗ്‌നിരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ തീപിടുത്തത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നതിനേക്കുറിച്ചുള്ള പരിശീലനപരിപാടിയും നടന്നു. അവതരിപ്പിച്ചു.