കാണക്കാരി: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി മൂന്നിന് കൊടിയേറി പത്തിന് ആറാട്ടോടുകൂടി സമാപിക്കും. തുടർന്ന് ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി അഷ്ടബന്ധകലശം നടക്കും. കാണക്കാരി ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഊരായ്മ ദേവസ്വത്തിന്റയും നേതൃത്വത്തിലാണ് ചടങ്ങുകൾ. 21 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും പരിഹാരക്രിയകളും നടക്കുന്നത്. അഡ്വ.കെ. വിനോദ് കുമാർ, അനിത നന്ദകുമാർ എന്നിവരിൽനിന്നും മേൽശാന്തി പ്രസാദ് നമ്പൂതിരി, കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സംരക്ഷണ സമിതി പ്രസി കെ.എൻ ശ്രീകുമാർ എന്നിവർ ചേർന്ന് ആദ്യ തുക ഏറ്റുവാങ്ങി.

ഭാരവാഹികളായി കെ.എൻ ശ്രീകുമാർ, കുമാരൻ നമ്പുതിരി (മുഖ്യ രക്ഷാധികാരികൾ ), മുരളിധരൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി, പ്രസാദ് വെള്ളാപ്പള്ളി, എൻ.പി പ്രസാദ് ( രക്ഷാധികാരികൾ ), ബി.ശശിധരൻ കളപ്പുരയ്ക്കൽ (ട്രഷറർ), മനോജ് ഇടയാട്ടിൽ (ജനറൽ കൺവീനർ), പി.ടി അനീഷ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.