കോട്ടയം: മുട്ടമ്പലം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഈരയിൽ കടവ് മന്നം സെന്ററിൽ മന്നം ജയന്തി സമ്മേളനം നടക്കും. ജനുവരി 2ന് വൈകിട്ട് 5ന് സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ടി.എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് യുണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ മുൻ ഭാരവാഹികളെ ആദരിക്കും. യുണിയൻ ട്രഷറർ കെ.പി കമലപ്പൻ നായർ അനുസ്മരണ പ്രസംഗം നടത്തും. ടി.ശശികുമാർ, എസ്.ഗോപകുമാർ എന്നിവർ പങ്കെടുക്കും. 6.30 മുതൽ പ്രശസ്ത കാഥികൻ മീനടം ബാബു ഭാരത കേസരി മന്നത്തു പത്മനാഭൻ എന്ന കഥപ്രസംഗം അവതരിപ്പിക്കും.