
മുണ്ടക്കയം: പ്രളയബാധിത പ്രദേശങ്ങളിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കൂട്ടിക്കൽ ജനകീയ സമിതിയുടെ 24 മണിക്കൂർ നിരാഹാര സമരവും വില്ലേജ് ഓഫീസ് ധർണയും സമാപിച്ചു. സമാപന സമ്മേളനം കൂട്ടിക്കൽ ജുമാ മസ്ജിദ് ചീഫ് ഇമാം പി.കെ. സുബൈർ മൗലവി ഉദ്ഘാടനം ചെയ്തു. പി.ജെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ: പോൾ പാറയ്ക്കൽ,
ഷോൺ ജോർജ്, നൗഷാദ് വെംബ്ലി , ടോണി തോമസ്, സണ്ണി തട്ടുങ്കൽ, അൻസാരി മഠത്തിൽ, സണ്ണി ജോർജ്, ജോസ് ഇടമന, അബ്ദു ആലസം പാട്ടിൽ, ജിജോ കാരയ്ക്കാട്ട്, ആൽ വിൻ ഫിലിപ്പ്, സ്റ്റാൻലി സണ്ണി, ഷാഹുൽ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.