കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും പൊതുജന സൗഹൃദവും ആക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.സുജയ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ കെ. ബിന്ദു, എ.എ മേഴ്‌സി സാമുവേൽ, എ.ഇ.ഒ കെ.ശ്രീലത, ഡി.പി.ഒ കെ.ജെ പ്രസാദ്, നൂൺമീൽ സൂപ്പർവൈസർ ജി.രാജീവ് എന്നിവർ പങ്കെടുത്തു.