കോട്ടയം: ജില്ലയിൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ദേവാലയങ്ങളിലും മറ്റ് പൊതുഇടങ്ങളിലും നടത്താറുള്ള മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള പരിപാടികൾ അനുവദിക്കില്ലെന്ന് കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. ഒമിക്രോൺ വകഭേദം വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.