ചിറക്കടവ്: വെള്ളാളസമാജം സ്‌കൂളിൽ പുതുവർഷത്തോട് അനുബന്ധിച്ച് എല്ലാകുട്ടികളുടെയും വീടുകളിൽ എത്തി കേക്കുകൾ സമ്മാനിച്ചു. അദ്ധ്യാപരുടേയും പി.ടി.എ യുടേയും നേതൃത്വത്തിൽ നടന്ന ആഘോഷം സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിൻസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സി.എസ്.സുജാത, പി.എൻ.സിജു, ബി.ശ്രീരാജ്,വി.എൻ ഹരികൃഷ്ണൻ, എസ്.ബിന്ദു,ഷൈമ രതീഷ്, സന്ധ്യാ ബൈജു എന്നിവർ നേതൃത്വം നൽകി. പ്രീ പ്രൈമറി സ്‌കൂൾ കുട്ടികൾക്കും അവരുടെ വീടുകളിലെത്തി സമ്മാനം നൽകി.