
എരുമേലി: എരുമേലി ചന്ദനക്കുടം ആഘോഷത്തിന് ഇന്ന് വൈകിട്ട് 6 ന് പള്ളിയങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ ഇർഷാദ് കൊടി ഉയർത്തും. ജനുവരി 11 ന് നടക്കുന്ന പേട്ടതുള്ളലിന് ഐക്യദാർഢ്യമായാണ് ചന്ദനക്കുടം നടത്തുന്നതെന്ന് സെക്രട്ടറി സി.എ.എം. കരീം അറിയിച്ചു. ജനുവരി 10നാണ് ചന്ദനക്കുടം. നെറ്റിപ്പട്ടം ചൂടിയ ഗജവീരന്മാർ, ശിങ്കാരിമേളം, ബാന്റ്‌മേളം, കൊട്ടക്കാവടി, കഥകളി, മയിലാട്ടം, തത്ത, കോഴി, തുടങ്ങിയ കലാരൂപങ്ങൾ ഭംഗിയേകും. ട്രഷറർ സി.യു അബ്ദുൾ കരീം, വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ കരീം വെട്ടിയാനിക്കൽ, ജോയിന്റ് സെക്രട്ടറി പി.എ നിസാർ പ്ലാമൂട്ടിൽ, ഷിഹാബ് പുതുപ്പറമ്പിൽ, എം.ഇ ഫൈസൽ, അഡ്വ. പി.എച്ച്. ഷാജഹാൻ എന്നിവർ നേതൃത്വം നൽകും.