
വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിൽ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ ഉണർവ്വ് 2021 ദ്വിദിന ക്യാമ്പ് നടത്തി.
സ്‌കൂൾ അങ്കണത്തിൽ നടന്ന കേഡറ്റുകളുടെ സംഗമത്തിൽ മന്ത്രി വി.എൻ വാസവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണൻ പോറ്റി ക്യാമ്പ് സന്ദേശം നല്കി. പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, പ്രിൻസിപ്പാൾമാരായ ഷാജി ടി കുരുവിള, എ. ജ്യോതി, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ പി.റ്റി ജിനീഷ്, പി.റ്റി.എ പ്രസിഡന്റ് പി.പി സന്തോഷ്, ആർ. ജെഫിൻ, ആർ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം സി.എം.എസ് കോളേജിലെ അസി. പ്രൊഫസർ കവിത വിജയൻ, വൈക്കം സ്‌റ്റേഷൻ ഹൗസ് ഓഫീസർ കൃഷ്ണൻ പോറ്റി, പി.ആർ.ഒ റ്റി.ആർ മോഹനൻ, റിട്ട. എസ്.ഐ ചന്ദ്രബാബു, ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് സുനി ഷാജി, വി.എസ് മിനി എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.