തിരുവാതുക്കല്‍: ബൈക്ക് കണ്ട് വെട്ടിച്ച് മാറ്റിയ കാര്‍ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും മതിലും പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കാറോടിച്ചിരുന്ന തിരുവാര്‍പ്പ് വലിയ പാലം സ്വദേശി സിറിലിനെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. തിരുവാതുക്കല്‍ നിന്നു ഇല്ലിക്കല്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. മാണിക്കുന്നത്തു മുന്നില്‍ അപകടകരമായി എത്തിയ ബൈക്ക് കണ്ട് ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടു.