
കാഞ്ഞിരപ്പള്ളി:നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കൈതവന കുന്നുതറ അലക്സ് ജേക്കബ് (36)ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചോടെ ദേശീയപാത 183കാഞ്ഞിരപ്പള്ളി മേരിമാതാആശുപത്രിക്ക്മുൻവശത്തായിരുന്നു അപകടം മാതാപിതാക്കളോടും മക്കളോടും ഒപ്പം പൂഞ്ഞാറില്‍ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. റോഡരികില്‍ കാര്‍ നിറുത്തിയ ശേഷം വിശ്രമിക്കാനായി റോഡ് മുറിച്ച് കടക്കുമ്പോള്‍ മറ്റൊരുവാഹനത്തെ മറികടന്നെത്തിയ സ്ത്രീ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അലക്സിനെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ജിബി വി. ജോർജ് (മരിയ )മുഹമ്മ വടക്കേച്ചിറ കുടുംബാംഗം.മക്കൾ: ഹന്ന മരിയ അലക്സ് , ഡേവിഡ് അലക്സ്.