
വൈക്കം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എൻ.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേർന്ന് നാല് നിർദ്ധനർക്ക് വീട് നിർമ്മിച്ച് നല്കുന്നതിന്റെ രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവ്വഹിച്ചു.
ഉദയനാപുരം പഞ്ചായത്തിൽപ്പെട്ട തറയിൽ ശോഭനയ്ക്കാണ് രണ്ടാമത്തെ വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.പി സെൻ, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, യൂണിയൻ കൗൺസിലർ സെൻ സുഗുണൻ, പ്രിൻസിപ്പാൾമാരായ എ.ജ്യോതി, ഷാജി.ടി. കുരുവിള, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, എൽ.പി സ്‌കൂൾ എച്ച്.എം പി.ടി ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ചു എസ്. നായർ, ഇ.പി ബീന, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് സി.പി.ഒ ആർ. ജെഫിൻ, ശാഖാ പ്രസിഡന്റ് എം.കെ കാർത്തികേയൻ, സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ്.മനോജ്, യൂണിയൻ കമ്മറ്റിയംഗം വി.സി സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ, മനോജ് ഗ്യാലക്‌സി എന്നിവർ പങ്കെടുത്തു.