കാഞ്ഞിരപ്പള്ളി: കെ.എസ്.എഫ്. ഇ യുടെ നെടുന്തൂണുകളായ ക്യാൻവാസിങ്ങ് കളക്ഷൻ ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാവണമെന്ന് കെ.എസ്.എഫ്. ഇ ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) ആവശ്യപ്പെട്ടു.സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്എൻ.ശിവദാസൻ ചെട്ടിയാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സുനിൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.ഇ. മോനിച്ചൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.വി.മാത്തച്ചൻ, സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രമോദ്, ഗോൾഡ് അപ്രസൈഴ്‌സേസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എൻ.സുരേന്ദ്ര ബാബു,ഏജന്റ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.വി. ബേബിച്ചൻ, റ്റി.എം.വിലാസിനി എന്നിവർ സംസാരിച്ചു. സമ്മേളനം പുതിയ ജില്ലാ ഭാരവാഹികളായി കെ.ഇ. മോനിച്ചൻ (പ്രസിഡന്റ് ) ഓം പിള്ള, ശ്രീകല (വൈസ് പ്രസിഡന്റുമാർ) എം.എ.റിബിൻ ഷാ (സെക്രട്ടറി) ബിജു ഇ ജോസഫ്, പ്രീതി (ജോ.സെക്രട്ടറിമാർ ) എൻ.ശിവദാസൻ ചെട്ടിയാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.