കൊടിയേറ്റ് ജനുവരി 12 ന്

പാലാ: ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ജനുവരി 12 ന് കൊടിയേറും. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി, ശാരദാനന്ദസ്വാമി, ഗുരുപ്രസാദ് സ്വാമി, ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റുത്സവം.
12ന് രാവിലെ 5.30 മഹാഗണപതിഹോമം, തുടർന്ന് ഗുരുപൂജ, ശിവപൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 6ന് ശിവഗിരി മഠാധിപതിക്കും മറ്റു സ്വാമിമാർക്കും സ്വീകരണം. രാത്രി 7.30 നും 8.15നും മദ്ധ്യെ കൊടിയേറ്റ് നടക്കും. തുടർന്ന് പുഷ്പാഭിഷേകം, 8.45 ന്‌സാംസ്‌കാരിക സമ്മേളനം. 13 മുതൽ 16 വരെ തീയതികളിൽ രാവിലെ 5 ന് മഹാഗണപതിഹോമം, 8.30 ന് കാഴ്ചശ്രീബലി (പല്ലക്കിൽ എഴുന്നള്ളത്ത്) 9ന് കലശം, കലശാഭിഷേകം, വൈകിട്ട് 6 ന് രഥത്തിൽ കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 6.45 ദീപാരാധന, ഭജന, 7.15 രഥത്തിൽ വിളക്കിനെഴുന്നള്ളത്ത്, 8ന് അത്താഴപൂജ എന്നിവ നടക്കും.
13ന് രാത്രി 7.30 ന് ഫ്‌ളൂട്ട് ഫ്യൂഷൻ, 14ന് വൈകിട്ട് 7.30 ന് മേവിട നൂപുര ഭജൻസിന്റെ ഭക്തിഗാനമഞ്ജരി, 15ന് രാത്രി 7.30 ഇടപ്പാടി തരംഗിണി മ്യൂസിക്കിന്റെ ഭക്തിഗാനമേള, 16ന് രാത്രി 7.30 ന് വയലിൻ ഫ്യൂഷൻ എന്നിവയുണ്ട്.
17ന് പള്ളിവേട്ടയുത്സവം. രാവിലെ 8.30 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 9ന് ശ്രീഭൂതബലി, കലശം, കലശാഭിഷേകം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.45 ന് വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന, 7.30 ന് ഭരണങ്ങാനം സാന്ദീപനി സംഗീതവിദ്യാലയത്തിന്റെ കീർത്തനസന്ധ്യ, 11 ന് നടക്കുന്ന പള്ളിനായാട്ട് പുറപ്പാടിന് അരീപ്പാറ എ.പി. രവീന്ദ്രൻ നേതൃത്വം നൽകും. 11.30 ന് പള്ളിക്കുറുപ്പ്.

18നാണ് ആറാട്ടുത്സവം. രാവിലെ 6 ന് ഗണപതിഹോമം, ഗുരുപൂജ, ശിവപൂജ, 10 ന് പ്രഭാഷണം, 11 ന് കാവടിയഭിഷേകം, 2.30 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, കൊടിമരച്ചുവട്ടിൽ പറയെടുപ്പ്.
4ന് വിലങ്ങുപാറ കടവിൽ ആറാട്ട്, ആറാട്ടുസന്ധ്യ, 5 ന് ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകവാടത്തിൽ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപൂജ, ദീപാരാധന, 6.30 ന് രമ്യ ജോഷി കോട്ടയത്തിന്റെ സംഗീതസദസ്, 7.30ന് ആറാട്ടുഘോഷയാത്രയ്ക്ക് ഇടപ്പാടി കവലയിൽ വഴനേക്കാവ് ദേവസ്വം വക സ്വീകരണമുണ്ട്. തുടർന്ന് ആറാട്ടുവരവ്, ആറാട്ടുവിളക്ക്, വലിയ കാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, കലശം.