ഇടപ്പാടി : ഇടപ്പാടി ജലവാഹിനി ജലനിധി ചാരിറ്റബിൾ സൊസൈറ്റി വർഷംതോറും നടത്തിവരുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം പ്രതിഭാസംഗമം നാളെ നടത്തും. ഇടപാടിയിലും പരിസര പ്രദേശങ്ങളിൽ നിന്ന് ഇക്കഴിഞ്ഞ എസ് .എസ് . എൽ. സി, പ്ലസ് ടു, ഹയർ സ്റ്റഡീസ് ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. കഴിഞ്ഞ രണ്ടു വർഷം കൊവിട് മൂലം പ്രതിഭാസംഗമം നടത്തിയില്ലെങ്കിലും കുട്ടികൾക്ക് വീട്ടിലെത്തി അവാർഡ് നൽകിയിരുന്നു. ഞായറാഴ്ച രാവിലെ 10. 30 ന് ഇടപ്പാടി അരിപ്പാറ ഗവൺമെന്റ് എൽ പി സ്‌കൂളിൽ നടക്കുന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം അദ്ധളക്ഷതവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളി, പഞ്ചായത്ത് മെമ്പർ രാഹുൽ ജികൃഷ്ണൻ ,സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് സൊസൈറ്റി ഭാരവാഹികളായ ബീന സജി, സുനിത ബൈജു , ബിജു നടുവക്കുന്നത്ത് , സുനിത സോമൻ , ജോസുകുട്ടി തെക്കേ തുണ്ടം, ബേബി താണോലിൽ . സുമ സാബു ജോർജ്ജ് വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിക്കും.